Our History

3846- ാം നമ്പർ ചെറുപൊയ്‌ക സർവ്വീസ് സഹകരണ ബാങ്കിന്റെ 64- ാം വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ള എല്ലാ സഹകാരികളെയും അഭിമാനപൂർവ്വം സ്‌നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു . ബാങ്ക് 23 .11 .1995 -ൽ രജിസ്റ്റർ ചെയ്യുകയും 5 .12 .1995 -ൽ ചെറുപൊയ്‌ക ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു .1- ാം നമ്പർ അംഗമായ ചാത്തനല്ലൂർ വീട്ടിൽ കെ .പത്മനാഭൻപിള്ള മുതൽ 4953 - ാം നമ്പർ അംഗം ശ്രീമതി എസ് .ലളിത ,ആലപ്പാട്ട് വീട് ,കാരിക്കൽ വരെയാണ് ബാങ്കിലെ 'A ' ക്ലാസ് അംഗങ്ങൾ .യെശ:ശരീരരായ ചെറുപൊയ്‌ക കുളമുടിയിൽ നീലകണ്ംപിള്ള കുറ്റിക്കാട്ട് കൊച്ചുഞ്ഞുപിള്ള ,സഖാവ് റ്റി .എൻ .പ്രഭാ ,തോട്ടായത്ത് ഗോപാലപിള്ള , ചാത്തനല്ലൂർ വീട്ടിൽ കെ .പാരമേശ്വരൻപിള്ള,മവേലഴികത്ത് നാരായണപിള്ള ,കടുവിന്നാൽ കുമാരപിള്ള ,കെ. കെ.ജോർജ്ജ്‌ ,ഗംഗാധരകുറുപ്പ് ,കൊല്ലന്റഴികത്ത് ബംഗ്ലാവിൽ ബാബു .ബി ,മറ്റത്ത്‌ ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു ആദ്യകാല പ്രെസിഡന്റമ്മാർ ,മുൻ പഞ്ചായത്ത് പ്രെസിഡന്റമ്മാരായ ശ്രീ .വി .എൻ ഭട്ടതിരിയും ,ശ്രീ .ജെ .രാമാനുജനും നമ്മുടെ ബാങ്കിന്റെ പ്രെസിഡന്റ് സ്ഥാനം വഹിച്ചവരായിരുന്നു .ശ്രീ .മറ്റത്ത് ഭാനു ,ശ്രീ .ആർ .വിജയൻപിള്ള ,ശ്രീ .വിശ്വനാഥൻ എന്നിവരും ബാങ്കിന്റെ പ്രെസിഡന്റമ്മാരായിരുന്നു .ഈ ബാങ്കിന്റെ ആദ്യകാല സെക്രട്ടറിയും സ്ഥാപകനുമായ ചെന്നിലവേലിൽ വീട്ടിൽ ശ്രീ .പി .ജനാർദ്ദനൻപിള്ള ,തോട്ടായത്ത് ശ്രീ .ജി .രാമചന്ദ്രൻനായർ ,ഇപ്പോഴത്തെ കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്‌ട്രാർ ശ്രീ .ടി .ആർ .ഹരികുമാർ തുടങ്ങിയവർ ബാങ്കിന്റെ ആദ്യകാല സെക്രട്ടറിമാരായിരുന്നു . 2018 -19 -ലെ മുതൽ -കട സ്റ്റേറ്റ്‌മെന്റ് ,2017 -18 -ലെ സപ്ലിമെന്ററി ബഡ്‌ജറ്റ്‌ ,2017 -2018-ലെ ഓഡിറ്റ് റിപ്പോർട്ട് ,ന്യുനതാ പരിഹാരം എന്നിവ ചർച്ച ചെയ്‌ത്‌ അംഗീകരിക്കുന്നതിനുവേണ്ടിയാണ് ഇന്നത്തെ യോഗം ചേരുന്നത് .കഴിഞ്ഞ '5 ' വർഷ കാലയളവിനുള്ളിൽ ഒട്ടനവധി നടപടികളാണ് ബാങ്ക് കാര്യക്ഷമമാക്കുന്നതിന് ഭരണസമിതികൾ സ്വീകരിച്ചിട്ടുള്ളത് .ഓഹരിവില വർദ്ധിപ്പിച്ച് ബാങ്കിന്റെ മൂലധനം ഉയർത്തുക ,കഴിഞ്ഞ 30 വർഷമായി ബാങ്കിനു കിട്ടാനുള്ള വായ്‌പ കുടിശികയും ചിട്ടികുടിശികയും ശക്തമായ നടപടികളിലൂടെ ഈടാക്കുക ,ജില്ല സഹകരണബാങ്കിലെ ഭീമമായ കടം പൂർണ്ണമായി അടച്ചുതീർക്കുക,സർക്കാരിൽ നിന്നും അർഹതപ്പെട്ട ഓഹരികളും,ഗ്രാന്റും നേടിയെടുക്കുക ,നിക്ഷേപം സ്വീകരിച്ച് വിവിധ വായ്‌പകൾ അംഗങ്ങൾക്ക് നൽകുക ,കൂടുതൽ പ്രതിമാസ നിക്ഷേപ പദ്ധതികൾ ആരംഭിക്കുക .നഷ്‌ടം മൂലം Liquidation -ൽ ആയ ബാങ്കിനെ ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിപ്പിച്ച് വൻ ലാഭത്തിലാക്കുക ,സർക്കാർ ഉൾപ്പടെ അംഗങ്ങൾക്ക് ഡിവിഡൻ്റ് നൽകുക തുടങ്ങിയ എണ്ണമറ്റ കാര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞത്‌ വഴി ബാങ്കിന്റെ ഇപ്പോഴത്തെ വിശ്വാസ്യതയാണ് വെളിവാകുന്നത് .നമ്മുടെ ബാങ്ക് സഹകരണ മേഖലയ്ക്ക് ഒരു മാതൃകയാണ് .നിസ്വാർത്ഥതയോടും ആത്മാർത്ഥതയോടും നിശ്ചയദാർഢ്യത്തോടും സത്യസന്ധതയോടും കൂടി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇന്നുകാണുന്ന ഈ വളർച്ച .

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ 12 വാർഡുകൾ ഉൾപ്പെട്ടഗ്രാമപ്രദേശങ്ങളിൽ സ്ഥിതി ചെയ്തുന്ന സഹകരണ പ്രസ്ഥാനമാണ് ചെറുപൊയ്‌ക സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ :3846. കല്ലടയാറിനാൽ ചുറ്റപ്പെട്ടതും പുത്തൂർ ടൗണിൽ നിന്ന് 4 Km അകലെ പഴയചിറ കല്ലട റോഡിൻ്റെ സമീപത്ത്‌ സ്ഥിതി ചെയ്യുന്ന സ്വന്തമായുള്ള സ്ഥലത്താണ് ബാങ്കിന്റെ ആസ്ഥാനം.1975ൽ പണികഴിപ്പിച്ച കെട്ടിടമാണ് ഇന്നു നിലവിലുള്ളത് പരേതനായ T.N പ്രഭ ചാത്തനല്ലുർ വീട്ടിൽ. K.പരമേശ്വരൻപിള്ള കൊല്ലഴികത്ത് P. ബാബു മറ്റത്ത്‌ M ജനാർദ്ദനൻ തുടങ്ങിയവർ ആദ്യകാല പ്രസിഡന്‍റ് മാരായിരുന്നു 23/11/1995 ൽ രജിസ്റ്റർ ചെയ്ത് ബാങ്ക് 5/12/1995 ൽ പ്രവർത്തനം ആരംഭിച്ചു. ഇടക്കാലത്തുവച്ച് ബാങ്കിൻ്റെ പ്രവർത്തനം മന്ദിഭവിച്ചു എങ്കിലും ഇപ്പൊൾ ബാങ്ക് ലാഭത്തിൻ്റെ പാതയിലാണ്. ധനകര്യസ്ഥാപനങ്ങളുടെ വായ്പയോ ബാധ്യതയോ ഒന്നും ബാങ്കിന് നിലവിൽഇല്ല. പവിത്രേശ്വരം പഞ്ചായത്തിലെ കരിമ്പിന്‍പുഴ, തെക്കുംചേരി, ചെറുമങ്ങാട്, S N പുരം, കാരിയ്ക്കൽ ചെറുപൊയ്‌ക, ചെറുപൊയ്‌കതെക്ക്, ഭജനമഠം കൈതക്കോട് തെക്ക്, കൈതക്കോട് കിഴക്ക്, കൈതക്കോട്ട് എന്നീ 12 വാർഡുകള്‍ ഉൾപെട്ടതാണ് ഈ ബാങ്കിൻ്റെ പ്രവർത്തന മേഖല .4922 അംഗങ്ങളാണ് വിവിധ ക്ലാസ്സുകളായി ബാങ്കിനുള്ളത്. പതിമൂന്ന് ലക്ഷത്തി എഴുപത്തിഏഴ് രൂപമാത്രമാണ് ഇപ്പോഴത്തെ ഒഹരിമൂലധനം 1 കോടി രൂപയോളം ബാധ്യത ഉണ്ടായിരുന്ന ബാങ്ക് liquidation ആവുകയും കഴിഞ്ഞ 4 വര്‍ഷത്തെ പ്രവര്‍ത്തനമികവുകൊണ്ട് ബാധ്യതകളെല്ലാം തീർത്ത് ഒരുകോടിയോളം ആസ്തിബാങ്കിന് നിലവിലുണ്ട്.

1000
Happy Customer
1020
Our Service
40
Awards won

Our Mission

Redug Lares dolor sit amet, consectetur adipisicing elit. Animi vero excepturi magnam ducimus adipisci voluptas

Our Vision

Redug Lares dolor sit amet, consectetur adipisicing elit. Animi vero excepturi magnam ducimus adipisci voluptas

Our Experience

Redug Lares dolor sit amet, consectetur adipisicing elit. Animi vero excepturi magnam ducimus adipisci voluptas